സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ വിജയതത്തിലേക്ക്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ യുവതീ യുവാക്കളെ തൊഴിൽവിപണിയിലേക്ക് കൂടുതൽ ശക്തമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി വലിയ പ്രാധാന്യമുള്ള ഒരു ഇടപെടലായി മാറുകയാണ്. നൈപുണ്യ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

ഇതിന്റെ ഭാ​ഗമായി കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. ഇതിലൂടെ സാമ്പത്തിക പരിമിതികൾ മൂലം അവസരങ്ങൾ നഷ്ടപ്പെട്ടിരുന്ന നിരവധി യുവാക്കൾക്ക് പഠനത്തിലും തൊഴിൽ തയ്യാറെടുപ്പിലും പുതിയ പ്രതീക്ഷകൾ തുറന്നിരിക്കുകയാണ്.

കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, യു പി എസ് സി, പി എസ് സി, എസ് എസ് ബി, ആർ ആർ ബി തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായവും ലഭിക്കും. പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു.

എന്താണ് മുഖ്യമന്ത്രിയുടെ Connect to Work?

ഇത് കേരള സർക്കാരിന്റെ യുവജന തൊഴിൽ സഹായ പദ്ധതിയാണ്. ഇതിന്റെ മുഖ്യലക്ഷ്യം യുവാക്കളെ തൊഴിൽ സാധ്യതകളിലേക്ക് എത്തിക്കുകയും, അവരുടെ നൈപുണ്യ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുകയാണ്. 18 മുതൽ 30 വയസ്സ് വരെയുള്ള, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ യുവതി യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകളിൽ പഠിക്കുന്നവർക്കും, UPSC, PSC, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും പ്രതിമാസം ധനസഹായം ലഭിക്കുന്നതാണ് പ്രധാന സവിശേഷത. പദ്ധതിയുടെ ഭാഗമായി, യോഗ്യതയുള്ള യുവാക്കൾക്ക് 12 മാസ കാലയളവിൽ പ്രതിമാസം ₹1,000 വരെ സാമ്പത്തിക സഹായം Direct Benefit Transfer (DBT) വഴി ലഭിക്കും. ഇത് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി അല്ലെങ്കിലും യുവാക്കളെ പഠനത്തിനും തൊഴിൽ ഉപയോഗയോഗ്യത നേടുന്നതിനും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന സഹായ പദ്ധതിയാണെന്ന് തന്നെ പറയാം.

അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, വോട്ടർ ഐ.ഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവനയും നൽകണം.

ഏതായാലും സർക്കാരിന്റെ പ്രതിമാസ ധനസഹായം യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുമെന്നതിൽ സംശയമില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.