ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗസ്സയിൽ വീണ്ടും ആക്രമണം. ഖാൻ യൂനുസ് ഉൾപ്പെടെ നടത്തിയ ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു മാസത്തിനിടെ 245 പേർ കൊല്ലപ്പെടുകയും 622 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അതേസമയം, ഫലസ്തീൻ പൗരൻമാർക്ക് വധശിക്ഷ നൽകാനുള്ള വിവാദ ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. പ്രധാനമന്ത്രി നെതന്യാഹുവും തീവ്ര വലതുപക്ഷ നേതാക്കളും ബില്ലിന് പിന്തുണ നൽകി. ഇസ്രായേലും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ച പരാജയപ്പെട്ടു. ഹൂതികൾ ചെങ്കടലിലെ കപ്പൽ ആക്രമണം അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.






