സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അമേരിക്കന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നു.

എല്‍വിഎം 3 യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍.

നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.

രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.

ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »
Advertisement