സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി.

ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. എസ്ഡിആർഎഫ് ഫണ്ടിൽ എത്ര രൂപ ചിലവഴിക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉരുണ്ടു കളിക്കുകയാണ്. പിഡിഎൻഎ റിപ്പോർട്ട് സർക്കാർ മരവിപ്പിക്കുകയായിരുന്നു. വയനാട് ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. വയനാട് ദുരന്തനിവാരണത്തിന് വേണ്ടിയുണ്ടാക്കിയ മന്ത്രിസഭ ഉപസമിതി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി പറയണം. നാല് മന്ത്രിമാർ ഉൾപ്പെടുന്ന ഉപസമിതി ദുരന്തമേഖലയിൽ സെൽഫി എടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു.

അമിത്ഷായുടെ മറുപടി, സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ ഫണ്ട് അനുവദിക്കില്ല എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഫണ്ട് വൈകിച്ചതും വൈകിയതിനെ രാഷ്ട്രീയമായി മുതലെടുത്തതും ആരാണ്. പിണറായി വിജയന്റെ അജണ്ടയോടൊപ്പം കോൺഗ്രസ് നിന്നു. 1,200 വീടുകൾ നിർമ്മിച്ചു നൽകാമെന്ന് വിവിധ സന്നദ്ധസംഘടനകൾ അറിയിച്ചിട്ടും സർക്കാർ അതിനോട് പ്രതികരിച്ചിട്ടില്ല. വയനാടിനെ സഹായിക്കാൻ 20 കോടി രൂപ ഡിവൈഎഫ്ഐ പിരിച്ചുവെന്നാണ് പറയുന്നത്. എവിടെയാണ് ആ പണം? വയനാട് പാക്കേജിന് ആവശ്യമായ സർവകക്ഷി യോഗം സർക്കാർ നടത്തിയിട്ടുണ്ടോ? സർക്കാരിന് ലഭിച്ച ധനസഹായങ്ങൾ ആരാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബംഗ്ലാദേശിലെ ന്യൂനപക്ഷ ഉൻമൂലനത്തിൽ കേരളത്തിലെ
സിപിഐഎം നേതാക്കൾ ഇതുവരെ നിലപാട് പറഞ്ഞില്ല. ഡിവൈഎഫ്ഐയുടെയും പ്രതിഷേധം ഇരട്ടത്താപ്പ് മാത്രമാണ്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഗാഡ് ഓഫ് ഓണർ നിർത്തലാക്കുന്നത് ഭൂരിപക്ഷ സമുദായത്തെ ആക്രമിക്കുന്ന സിപിഐഎം നയമാണ്. ഇങ്ങനെ പോയാൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയും സർക്കാർ അവസാനിപ്പിക്കും. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളോടൊന്നും സർക്കാരിന് ഈ നിലപാടില്ല.

വൈദ്യുതിനിരക്ക് വർദ്ധന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. ഇത് എത്രാമത്തെ തവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. വൈദ്യുതി ഉപയോഗത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച ഒരു പദ്ധതി പോലും സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ല. വൻകിട കുത്തക കമ്പനികളുടെ കയ്യിൽ നിന്നും കെഎസ്ഇബി കുടിശ്ശിക ഈടാക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement