തിരുവനന്തപുരം: ശിവൻകുട്ടിയെ ഇവനെന്ന് വിളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവനെന്ന് വിളിക്കുന്നത് വീഡിയോ അടക്കം പുറത്തുവന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. ഇവനെന്നല്ല, ഇവരൊക്കെ എന്നാണ് താൻ പറഞ്ഞത്. അത് നിങ്ങളായി മാറ്റിയ്ക്കേണ്ടെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും അദ്ദേഹത്തോട് ഏറ്റുമുട്ടാനില്ലെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തോട് തർക്കത്തിനും സംവാദത്തിനുമില്ലെന്നും സതീശൻ പറഞ്ഞു.






