Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ശസ്ത്രക്രിയയിൽ കൈ വളഞ്ഞത് സ്വാഭാവികം’; വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസ്സുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികമാണെന്നും അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം.

‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു.

മെഡിക്കൽ കോളജിന്റെ പ്രവർത്തനം ശരിയായ വിധത്തിലാകാൻ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിനു സൂപ്രണ്ടിന്റെ മറുപടി ഇങ്ങനെ: ഓരോ മെഡിക്കൽ കോളജിനും സ്വാഭാവികമായ വളർച്ചയുണ്ട്. തിരുവനന്തപുരം 75 വർഷമായി. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകൾ എത്ര വർഷമായി. ഒരു കുട്ടി ജനിച്ചു വീണാൽ അടുത്ത വർഷം നിങ്ങളുകൊണ്ടുപോയി എംബിബിഎസിനു ചേർക്കുമോ? കുട്ടിയുടെ വളർച്ച പോലെയാണ് മെഡിക്കൽ കോളജിന്റെയും വളർച്ച– സൂപ്രണ്ട് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer