Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 26.27 കോടി രൂപയായി വളര്‍ന്നതായും 2026 ജനുവരി 31ലെ കണക്കുകള്‍ കാണിക്കുന്നു.

രാജ്യത്തെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിച്ചതിന്‍റെ മികച്ച ചരിത്രവും ഈ ഫണ്ടിനുണ്ട്.

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്കീമാണ്. അതത് മേഖലകളില്‍ മത്സരപരമായ മുന്‍തൂക്കമുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഗ്രോത്ത് സ്റ്റോക്കുകളും വാല്യൂ സ്റ്റോക്കുകളും ഒരുമിച്ച് ഉള്‍പ്പെടുത്തി സന്തുലിതവും എല്ലാ വിപണി സാഹചര്യങ്ങളിലും നിലനില്‍ക്കുന്ന ഇക്വിറ്റി പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കുന്ന നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്.

അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. നിയന്ത്രിത കടബാധ്യതകള്‍, സ്ഥിരതയുള്ള വരുമാന വളര്‍ച്ച, ലാഭക്ഷമതയിലുള്ള ശ്രദ്ധ, മൂലധനച്ചെലവിനെക്കാള്‍ ഉയര്‍ന്ന മൂലധന ലാഭനിരക്ക്, കൂടാതെ സ്ഥിരമായ ഓപ്പറേറ്റിംഗ് ക്യാഷ്ഫ്ളോ സൃഷ്ടിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളെയാണ് ഫണ്ട് മുന്‍ഗണന നല്‍കുന്നത്.

ഈ പദ്ധതിയുടെ മൊത്തം നിക്ഷേപത്തിന്‍റെ 48 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 10 മുന്‍നിര കമ്പനികളിലാണ്.

2026 ജനുവരി 31-ലെ കണക്കനുസരിച്ച് ഈ സ്കീം കണ്‍സ്യൂമര്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും, ഓയില്‍, ഗ്യാസ് ആന്‍ഡ് കണ്‍സ്യൂമബിള്‍ ഫ്യുവല്‍സ്, പവര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളില്‍ കുറഞ്ഞ നിക്ഷേപവുമാണ് നിലവില്‍ നടത്തിയിരിക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വളര്‍ച്ചയോ, ലാഭവിഹിത വിതരണമോ ഈ ഫണ്ട് ലക്ഷ്യമിടുന്നു. ഫണ്ട് ആരംഭിച്ചത് മുതല്‍ എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്ന രീതി ഇത് തുടര്‍ന്നുപോരുന്നു. ഇതുവരെ ഏകദേശം 4,500 കോടി രൂപയാണ് യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ലാഭവിഹിതമായി വിതരണം ചെയ്തിട്ടുള്ളത്.

Recent News

Advertisement
WhiteswanTV Footer