പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിയെ കുറിച്ച് പരാമര്‍ശവുമായി നടന് ടിനി ടോം. ജയിച്ചു കഴിഞ്ഞാല്‍ ഇനി മുതല്‍ ഉദ്ഘാടനങ്ങളില്‍ പ്രതിഫലം വാങ്ങാന്‍ കഴിയില്ല പിഷാരടി പെട്ടു എന്നതായിരുന്നു പ്രതികരണം. എംപി ആയിരുന്ന ഇന്നസെന്റ് പങ്കുവെച്ച ഓര്‍മകളെ കുറിച്ച് സംസാരിക്കവെ ആയിരുന്നു ടിനി ടോമിന്റെ പ്രതികരണം. പിഷാരടി ജയിച്ചാൽ സന്തോഷമാണ്. നല്ല മനസ്സിന് ഉടമ ആണെന്നും ഒരു നല്ല രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ അത് ആവശ്യത്തിന് പിഷാരടിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ തവണയും നാട്ടിൽ ഉണ്ടാകുന്ന സമയങ്ങളിൽ വോട്ടു ചെയ്യാറുണ്ട്. ഇത്തവണ ആർക്ക് വോട്ടു ചെയ്യുമെന്ന് കൺഫ്യൂഷനിലാണ്. എനിക്കൊരു രാഷ്ട്രീയമുണ്ട്. ഒരു പ്രസ്ഥാനത്തിൽ മാത്രം വിശ്വസിക്കുമ്പോൾ മറ്റുള്ളവർ ചെയ്യുന്ന നന്മകളെ നമുക്ക് പറയാൻ പറ്റില്ല.ഒരു പ്രസ്ഥാനത്തിൽ മാത്രം വിശ്വസിക്കുന്നത് അന്ധവിശ്വാസമായി കാണുന്ന ആളാണെന്നും പറഞ്ഞു. മത്സരിക്കാൻ ഓഫർ കിട്ടിയാൽ മത്സരിക്കില്ലന്നും ടിനി ടോം വ്യക്തമാക്കി.






