കൊല്ലം: കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണത്ത് 19 വയസ്സുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചിറയില്‍ വീട്ടില്‍ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവര്‍ മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ആദ്യം രോഗബാധ ഉണ്ടായത് അമ്പാടിക്കാണ്. അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയപ്പോളാണ് സഹോദരിമാര്‍ക്കും രോഗബാധ ഉണ്ടായത്.






