Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയൻ ചേർത്തല ഒരു കോളാമ്പി: പരിഹാസവുമായി സജി നന്ത്യാട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയൻ ചേർത്തലയ്ക്കെതിരെ ഫിലിം ചെമ്പേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഗള്‍ഫിലെ താര ഷോയ്ക്ക് മോഹൻലാൽ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. മോഹൻലാലിനെ ജയൻ ചേർത്തല അപമാനിക്കുകയാണ്. അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ ജയൻ ചേർത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.

നിർമ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയൻ അപമാനിച്ചു. ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിളർത്താൻ ചിലർ ശ്രമിക്കുന്നുണ്ട് പക്ഷേ അത് ഫലം കാണില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer