സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജെ ഡി എസ് കേരളഘടകം കൂടുതല്‍ പ്രതിസന്ധിയില്‍;പുതിയ പാര്‍ട്ടി നിയമപരമായ കുരുക്കാവും

കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ജെ ഡി എസിനെ ബി ജെ പി പാളയത്തില്‍ എത്തിച്ചതോടെയാണ് ജെ ഡി എസ് കേരള ഘടകം നേതാക്കള്‍ ജെ ഡി എസ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.സമാന സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയുമായി ലയിക്കുകയോ,അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്നാണ് മാത്യു ടി തോമസ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന പ്രതിസന്ധികളുണ്ടാവും.

കെ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടിയും വന്നേക്കാം.ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്നും ഞങ്ങള്‍ ബി ജെ പി വിരുദ്ധ നിലപാടുമായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് മാത്യു ടി തോമസ് വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ദേവ ഗൗഡ ആവശ്യപ്പെട്ടാല്‍ കേരളത്തിലെ രണ്ട് എം എല്‍ എമാര്‍ സ്ഥാനം രാജിവെച്ചൊഴിയേണ്ടിവരും.

ജെ ഡി എസ് ബി ജെ പി മുന്നണിയുടെ ഭാഗമായതോടെ കേരളത്തിലെ ജെ ഡി എസ് നേതൃത്വം നയം വ്യക്തമാക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു.നിലവില്‍ കര്‍ണ്ണാടകയില്‍ മാത്രമേ ജെ ഡി എസ് ബി ജെ പിക്കൊപ്പം ചേര്‍ന്നിട്ടുള്ളൂവെന്നും, ദേശീയ തലത്തില്‍ ജെ ഡി എസ് മറ്റൊരു രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ കേരളത്തില്‍ ജെ ഡി എസ് തല്‍ക്കാലം ഇടതുമുന്നണിക്കൊപ്പം തുടരുമെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞിരുന്നത്.എന്നാല്‍ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി നിലവില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമാണ്.കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ തീരുമാനത്തിനെതിരെയുയര്‍ന്ന ജെ ഡി എസ് വിമത നീക്കം ഫലം കാണാതെ വന്നതോടെ കേരളത്തിലെ ജെ ഡി എസ് പ്രതിരോധത്തിലായി.

ലോക് താന്ത്രിക്ക് ദള്‍ ജെ ഡി എസില്‍ ലയിക്കണമെന്ന നിലപാടിലായിരുന്നു സി പി എം.എന്നാല്‍ ജെ ഡി എസ് ബി ജെ പി മുന്നണിയില്‍ ചേര്‍ന്നതോടെ ആ നീക്കം അവസാനിച്ചു.ലോക് താന്ത്രിക്ക് ദള്‍ പിന്നീട് ആര്‍ ജെ ഡിയില്‍ ലയിക്കുകയായിരുന്നു.ആര്‍ ജെ ഡിയില്‍ ലയിക്കില്ലെന്നാണ് മാത്യു ടി തോമസിന്റെ നിലപാട്.എസ് പിയില്‍ ലയിക്കാന്‍ ആലോചന നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസുമായി ബന്ധമുള്ളതിനാല്‍ അത് വേണ്ടെന്നാണ് നിലപാട്.ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കില്ലെന്നാണ് നിലപാട്.

പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ രണ്ട് എം എല്‍ എമാരുടെ അംഗത്വം നഷ്ടപ്പെടുമെന്ന ഭയവും നേതാക്കള്‍ക്കുണ്ട്.പഞ്ചായത്തുകളിലെ അംഗങ്ങളേയും കൂറുമാറ്റ നിയമം ബാധിക്കും.ദേശീയ പാര്‍ട്ടിയായ ജെ ഡി എസിന്റെ ടിക്കറ്റില്‍ മത്സരിച്ച എം എല്‍ എ മാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാലും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാവില്ല.ഇതോടെ കൃഷ്ണന്‍ കുട്ടിക്ക് മന്ത്രിയായി തുടരാനും ബുദ്ധിമുട്ടാവും.കേരളത്തിലെ ജെ ഡി എസിന് മുന്നണിയില്‍ തുടരാന്‍ അനുമതി നല്‍കിയത് ദേവഗൗഡയുമായുള്ള സി പി എമ്മിന്റെ രഹസ്യ ബന്ധമാണെന്ന ആരോപണവും വിവാദമായതാണ്.നിയപരമായ വശം കൂടി പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന നിലപാടാണ് തല്‍ക്കാലം എടുത്തിരിക്കുന്നത്.ആര്‍ ജെ ഡിയുടെ ആരോപണത്തോടെയാണ് ജെ ഡി എസ് കേരള ഘടകം രാഷ്ട്രീയ നിലപാട് എടുക്കേണ്ടിവരുന്നതെന്നും ശ്രദ്ധേയമാണ്.

Advertisement

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ്

Read More »

വിവാഹാവശ്യം നിരസിച്ചു; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ

Read More »

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »
Advertisement