സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജാവോ ഫെലിക്‌സ് ഇനി അല്‍ നസറിനൊപ്പം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ജാവോ ഫെലിക്‌സിനെ വന്‍തുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്‌സിനെ അല്‍ നസര്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്‌സ് രണ്ട് വര്‍ഷത്തെക്കാണ് അല്‍ നാസറുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ നിന്നാണ് ഫെലിക്‌സിന്റെ അല്‍ നസറിലേക്കുള്ള വരവ്.

അല്‍ നസറിന് പുറമെ ഫെലിക്‌സിന്റെ പഴയ ക്ലബ്ബായ ബെന്‍ഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും, ഫോര്‍വേഡായും കളിക്കുന്ന ഫെലിക്‌സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെല്‍സി ടീമിലും ഉള്‍പ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തില്‍ പി എസ് ജി യെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടിരുന്നു.

പതിനാലാം വയസ്സില്‍ പോര്‍ട്ടോയില്‍ നിന്ന് ബെന്‍ഫിക്ക അക്കാദമിയില്‍ എത്തിയ ഫെലിക്‌സ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമിലെത്തിപ്പെട്ടു. അരങ്ങേറിയ ആദ്യ സീസണില്‍ തന്നെ ഫെലിക്‌സിന്റെ മികച്ച പ്രകടനത്തോടെ ബെന്‍ഫിക്ക ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു. പിന്നീട് യൂറോപ്യന്‍ ലീഗിലെ വമ്പന്മാര്‍ക്കെല്ലാം വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.