സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജെഎസ്കെ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുരേഷ് ​ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്, നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണമില്ലാതെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണം. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്തെത്തി.

എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്. എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയൽ നില്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.

Content: JSK controversy; High Court strongly criticizes Censor Board

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.