ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ദാദാസാഹിബ് ഫാല്‍ക്കെ ആകാൻ ആര് എന്ന ചോദ്യം ഉയരുന്നത്. എന്നാൽ ആ ചോദ്യങ്ങൾക്കു വിരാമം ഇടുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറാണ് ദാദാസാഹിബ് ഫാല്‍ക്കെയായി സ്ക്രീനിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാല്‍ ജൂനിയര്‍ എന്‍ടിആര്‍ മാത്രമല്ല ബോളിവുഡ് താരം ആമിര്‍ ഖാനും ദാദാസാഹിബ് ഫാല്‍ക്കെയായി സ്ക്രീനിലെത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . പി കെ എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാര് ഹിരാണിയാണ് ബയോപിക് സംവിധാനം ചെയ്യുക.എസ്.എസ്. രാജമൗലി, അദ്ദേഹത്തിന്റെ മകന് കാര്‍ത്തികേയ, മാക്സ് സ്റ്റുഡിയോസിലെ വരുണ്‍ ഗുപ്ത എന്നിവരാകും ചിത്രം നിര്‍മിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.






