ഡല്‍ഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലി കൊടുത്തു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആര് കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.
നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.






