തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തലകറക്കം മൂലം സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് അദ്ദേഹത്തെ പരിശോധിക്കുന്നത് . കൂടുതൽ പരിശോധനയ്ക്കായി എംആർഐ നിർദ്ദേശിച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതോടൊപ്പം തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.






