കണ്ണൂര്‍: താനിനി സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്നും യുഡിഎഫ് അതികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താന്‍ പോകും. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാന് മകന് ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരന് പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖര്‍ഗേയ്ക്ക് അറിയാം. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ല. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും സുധാകരന് പറഞ്ഞു.






