സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കടമറ്റം വാഹനാപകടം; 10 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തില്‍ പരിക്കേറ്റയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags :

Recent News

Advertisement