Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘കജ്‌റ’ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; പി.എസ്.എം.ഒ. കോളേജ് ഫൈൻ ആർട്‌സ് ലോഗോ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സൗദാബാദിന്റെ മണ്ണിൽ വീണ്ടും ഒരു കലാമാമാങ്കത്തിന് തിരിതെളിയിച്ചുകൊണ്ട്, പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 വാർഷിക കലോത്സവത്തിന്റെ (Annual Fine Arts Fest) ലോഗോ പ്രകാശനം ചെയ്തു. ‘കജ്‌റ’ എന്ന പേരിലാണ് ഈ വർഷത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. കലയിലേക്കൊരു ഹിജ്‌റ (കലയിലേക്കൊരു യാത്ര ) എന്ന മനോഹരമായ ആശയവുമായിയാണ് കോളേജ് യൂണിയൻ ഈ വർഷം കലോത്സവത്തിനായി ഒരുങ്ങുന്നത്.

വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കും പ്രോത്സാഹനത്തിനും വേദിയൊരുക്കുന്ന ‘കജ്‌റ’ കലോത്സവം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോളേജ് പ്രിൻസിപ്പൽ നിസാമുദ്ദീൻ സർ നിർവഹിച്ചു. ലോഗോ പ്രകാശനച്ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.

കലാലയ ജീവിതത്തിൽ കലയും സാംസ്കാരിക പ്രവർത്തനങ്ങളും വഹിക്കുന്ന പ്രാധാന്യം പ്രിൻസിപ്പൽ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ കലോത്സവം എല്ലാ അർത്ഥത്തിലും ഒരു മികച്ച അനുഭവമായിരിക്കുമെന്നും, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ‘കജ്‌റ’ കലോത്സവത്തിന്റെ തീയതികളും മത്സരവിഭാഗങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer