നവാഗതനായ ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘കളങ്കാവലിന്റെ’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഈ ചിത്രം ദുല്‍ഖർ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
കൂടാതെ മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ‘കളങ്കാവല്‍’. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയത് ജിതിനാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വരും ദിവസങ്ങളിലായി പുറത്തെത്തും. ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പുന്നത് എന്ന അഭ്യൂഹങ്ങളും നേരെത്തെ പുറത്ത് വന്നിരുന്നു . ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.






