സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍ : ‘മാര്‍ഷല്‍’ ന്റെ പൂജ ചടങ്ങുകള്‍ക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴ് (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്.

മാര്‍ഷലില്‍ കാര്‍ത്തി,കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് മാര്‍ഷലിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഡി ഓ പി : സത്യന്‍ സൂര്യന്‍, എഡിറ്റര്‍ : ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ്. 1960 കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി മാര്‍ഷല്‍ തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement