ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് പിന്നാലെ ദേശീയ തലത്തിലും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതായി സൂചന നല്‍കി ഡിഎംകെ. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഡിഎംകെ അവസാനിപ്പിച്ചതായും വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ക്ക് ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി കരുണാനിധി കത്തയച്ചു.
സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ഇരിക്കുന്നത് ഇനി ശരിയല്ലെന്നും ഡിഎംകെ അംഗങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഈ മാറ്റം അത്യാവശ്യമാണ്,’ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കനിമൊഴി ചൂണ്ടിക്കാട്ടി.






