Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടന ചക്രവര്‍ത്തിയുടെ വരവറിയിക്കുന്ന ‘കാന്ത’; ലുലു മാള്‍ ഇളക്കി മറിച്ച് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയ ‘കാന്ത’ ടീമിന് വമ്പന്‍ സ്വീകരണം. ലുലു മാളിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ടീമും പ്രമോഷന്‍ ഇവന്റില്‍ പങ്കെടുത്തത്.

ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, സംവിധായകന്‍ സെല്‍വമണി സെല്‍വരാജ് എന്നിവരും പ്രമോഷന്‍ ഇവന്റിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ എത്തിയിരുന്നു. ചിത്രം നവംബര്‍ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടന ചക്രവര്‍ത്തി ആണെന്ന് കാണിച്ചു തരുന്ന ചിത്രമായിരിക്കും ‘കാന്ത’ എന്നാണ് റാണ ദഗ്ഗുബതി അഭിപ്രായപ്പെട്ടത്.

പ്രമോഷന്‍ ഇവന്റില്‍ സംസാരിച്ച റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവര്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് നല്‍കിയത്. വളരെയധികം മനസ്സ് നിറച്ച ഒരു ചിത്രമാണ് ‘കാന്ത’ എന്നും വളരെ മനോഹരമായ പ്രകടനമാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നും സമുദ്രക്കനി പറഞ്ഞു. അഭിനയിക്കുമ്പോള്‍ എല്ലാം മറന്ന് താന്‍ ദുല്‍ഖറിനെ തന്നെ നോക്കി നിന്നിട്ടുണ്ട് എന്നും, ചിത്രം കണ്ട് കഴിഞ്ഞു ദുല്‍ഖറിനെ കണ്ടപ്പോള്‍ തന്നെ കെട്ടിപിടിക്കണം എന്നും എന്ന് തോന്നി എന്നും സമുദ്രക്കനി പറഞ്ഞു. ദുല്‍ഖറിന്റെ കഴിവും പരിശ്രമവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം ഇനിയും ഉയരങ്ങളില്‍ അദ്ദേഹത്തെ കൊണ്ടെത്തിക്കുമെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന പ്രതിഭയെ തന്ന കേരളത്തിന് നന്ദി എന്നാണ് റാണ ദഗ്ഗുബതി പറഞ്ഞത്. കേരളത്തിലെ പ്രേക്ഷകരെ പോലെ തന്നെ ഹൈദരാബാദിലും തങ്ങള്‍ ദുല്‍ഖര്‍ സല്‍മാനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഏറെ വര്‍ഷങ്ങളായി തനിക്ക് ദുല്‍ഖറുമായി സൗഹൃദം ഉണ്ടെങ്കിലും ‘കാന്ത’ പോലൊരു മനോഹര ചിത്രവുമായി തങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. സെല്‍വമണി സെല്‍വരാജ് എന്ന ഒരു മികച്ച സംവിധായകനെ തനിക്കും ദുല്‍ഖറിനും ചേര്‍ന്ന് അവതരിപ്പിക്കാന്‍ സാധിച്ചു എന്നും, ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ കൂടുതല്‍ സ്‌നേഹിക്കും എന്നും റാണ പറയുന്നു.

ചിത്രത്തിന്റെ ട്രെയ്ലറിന് വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ഒരു മികച്ച സിനിമാനുഭവം നല്‍കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലര്‍ ആയിരിക്കും ‘കാന്ത’ എന്നാണ് ഇതിന്റെ ടീസര്‍, ട്രെയ്ലര്‍ എന്നിവ സൂചിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ – ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്‌സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer