Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഭിഷേക് നാമ – വിരാട് കര്‍ണ്ണ ചിത്രം ‘ നാഗബന്ധം’; ശിവ ഭഗവാന് ആദരവായി ബ്രഹ്‌മാണ്ഡ സെറ്റില്‍ ‘ഓം വീര നാഗ’ ഗാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ‘ഓം വീര നാഗ’ എന്ന ഗാന ചിത്രീകരണവും അതിനായി നിര്‍മ്മിച്ച ബ്രഹ്‌മാണ്ഡ സെറ്റും ശ്രദ്ധ നേടുന്നു.

എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് സിനിമാസ്.

ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പന്‍ ഗാന രംഗമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ശിവ ഭഗവാന് ആദരവ് നല്‍കി കൊണ്ട് ഒരുക്കുന്ന ഈ ഗാനത്തിനായി ബ്രഹ്‌മാണ്ഡ വലിപ്പത്തിലാണ് ഒരു ശിവ ക്ഷേത്രത്തിന്റെ സെറ്റ് രാമ നായിഡു സ്റ്റുഡിയോയില്‍ ഒരുക്കിയത്.

വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ഈ ഭക്തി ഗാനത്തിന് ഈണം നല്‍കിയത് ആഭേ, ജുനൈദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ബോളിവുഡ് നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ നൃത്ത ചുവടുകള്‍ ഒരുക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് ശ്രീ ഹര്‍ഷ. പ്രശസ്ത കലാസംവിധായകന്‍ അശോക് കുമാറും ടീമും ചേര്‍ന്നാണ് ഈ ഗാനത്തിന് വേണ്ടിയുള്ള വമ്പന്‍ ശിവ ക്ഷേത്രം നിര്‍മ്മിച്ചത്. സവിശേഷമായ കാര്‍ത്തിക മാസത്തിലാണ് ഈ ഗാനം ചിത്രീകരിക്കുന്നത് എന്നതും ഇതിന്റെ ആത്മീയമായ പ്രാധാന്യത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്.

ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് നായകന്‍ വിരാട് കര്‍ണ്ണ നടത്തിയത്. വമ്പന്‍ സെറ്റുകളില്‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തിനായി സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം പൂര്‍ണ്ണമായും ചേര്‍ന്ന് നില്‍ക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ആത്മീയമായ ഒരു കഥ അതിന്റെ എല്ലാ മികവോടെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

നേരത്തെ 1000 നര്‍ത്തകര്‍ പങ്കെടുത്ത മറ്റൊരു ബ്രഹ്‌മാണ്ഡ ഗാനവും ചിത്രത്തിനായി ഒരുക്കിയിരുന്നു. കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മാണ്ഡ സെറ്റില്‍ ആണ് ഈ ഗാനം ചിത്രീകരിച്ചത്. ഇത് കൂടാതെ, നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ വിരാട് കര്‍ണ്ണയുടെ ഫസ്റ്റ് ലുക്ക് മികച്ച ശ്രദ്ധ നേടിയിരുന്നു. വിരാട് കര്‍ണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വന്നത്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ നഭ നടേഷ്, ഐശ്വര്യ മേനോന്‍ എന്നിവര്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശര്‍മ, ബി എസ് അവിനാശ് എന്നിവരാണ്.

പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകര്‍ഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൌന്ദര്‍ രാജന്‍ എസ് , സംഗീതം- അഭേ, ജുനൈദ് കുമാര്‍, എഡിറ്റര്‍- ആര്‍. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അശോക് കുമാര്‍, സംഭാഷണങ്ങള്‍- കല്യാണ്‍ ചക്രവര്‍ത്തി, കോസ്റ്റ്യൂം ഡിസൈനര്‍-അശ്വിന്‍ രാജേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിനത്രി ജക്കല്‍, ആക്ഷന്‍- വെങ്കട്ട്, വ്‌ലാഡ് റിംബര്‍ഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എന്‍ കൃഷ്ണ, ഢളഃ: തണ്ടര്‍ സ്റ്റുഡിയോസ്, ഢളഃ സൂപ്പര്‍വൈസര്‍-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈന്‍ -കാനി സ്റ്റുഡിയോ, പിആര്‍ഓ – ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer