സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റിലീസ് ചെയ്തിട്ട് 10 നാൾ; 4 ഇരട്ടി കളക്ഷൻ കൊയ്ത് ‘കാന്താര’

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്. ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ചെയ്ത നായകനായി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് കാന്താര.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 554.5 കോടി കളക്ഷനാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 474.5 കോടിയാണ്. ഇന്ത്യന്‍ നെറ്റ് 398.15 കോടിയും. കൂടാതെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള നേട്ടം 80 കോടിയുമാണ്. അഞ്ച് ഭാഷകളില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഏറ്റവും കളക്ഷന്‍ വന്നത് കന്നഡയില്‍ നിന്നല്ല, മറിച്ച് ഹിന്ദി പതിപ്പില്‍ നിന്നാണ്.

ഹിന്ദി പതിപ്പ് ആദ്യ 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 130 കോടിയാണ്. തൊട്ടുപിന്നില്‍ കന്നഡ പതിപ്പും ഉണ്ട്. 125.7 കോടിയാണ് കന്നഡ പതിപ്പ് ഇതുവരെ നേടിയ കളക്ഷന്‍. തെലുങ്ക് പതിപ്പ് 72.05 കോടിയും തമിഴ് പതിപ്പ് 38.75 കോടിയും നേടി. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനുകളാണ് ഇവയെല്ലാം. 125 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. അതായത് ബജറ്റിന്‍റെ നാലിരട്ടിയിലേറെയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 ദിവസം കൊണ്ട് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ട്രെന്‍ഡ് നോക്കിയാല്‍ വലിയ ഡ്രോപ്പ് ചിത്രത്തിന് സംഭവിച്ചിട്ടില്ല എന്ന് കാണാം. അതിനാല്‍ത്തന്നെ ഫൈനല്‍ ഫിഗര്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളിലെയും വിതരണക്കാര്‍ക്കും വലിയ നേട്ടമാണ് കാന്താര ചാപ്റ്റര്‍ 1 സമ്മാനിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിക്കൊപ്പം ജയറാം, രുക്മിണി വസന്ദ്, ഗുല്‍ഷന്‍ ദേവയ്യ, രമിത ശൈലേന്ദ്ര, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement