കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. കണ്ണൂർ ജയിലിലെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഷെറിന് പുറത്തിറങ്ങാം. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
നേരത്തേ ഷെറിന് ശിക്ഷയിളവ് നൽകണമെന്ന് സർക്കാർ ശുപാർശ നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
Content: Karanavar murder case; Sherin released






