തിരുവനന്തപുരം: കെസിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി.
തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിച്ചത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം നടക്കുന്നത്. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം.






