കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് 2025-26 സീസണിലേക്കുള്ള പ്രീമിയര്‍ വണ്‍ ക്ലബ്ബ് ലൈസന്‍സ് നിഷേധിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്. ബ്ലാസ്റ്റേര്‍സിന് പുറമെ ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, മുഹമ്മദന്‍ ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല.
ലൈസന്‍സ് ലഭിച്ചില്ലെങ്കിലും അപ്പീല്‍ പോകാനും ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമാണ് ക്ലബ്ബുകള്‍ക്ക് എഎഫ്‌സി മത്സരങ്ങളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പങ്കെടുക്കാന്‍ സാധിക്കുക. പഞ്ചാബ് എഫ്‌സിക്കു മാത്രമാണ് ഉപാധികളേതുമില്ലാതെ ലൈസന്‍സ് ലഭിച്ചത്. നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, മുംബൈ സിറ്റി, ബംഗളൂരു ക്ലബ്ബുകള്‍ക്ക് ഉപാധികളോടെയും അനുമതി ലഭിച്ചു.






