തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ പവന് 120 രൂപയുടെ വർധനവുണ്ടായി. കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയും ഒരു പവന് 1,12,080 രൂപയുമാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ പവന് 1,120 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ വർധന രേഖപ്പെടുത്തിയത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.



