Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട്ടേക്ക് മാറ്റണം; സർക്കാരിനെ സമീപിച്ച് മടവൂർ പഞ്ചായത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി മടവൂർ ഗ്രാമപഞ്ചായത്ത് സർക്കാരിനെ സമീപിച്ചു. ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാർഹട്ട മാതൃകയിൽ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയിലുണ്ടായിരുന്നുവെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു.

ജഡായുപാറയിലേക്കുള്ള പ്രധാന പാതയോട് ചേർന്ന പ്രദേശമാണിത്. ദേശീയപാതയുമായും സംസ്ഥാനപാതയുമായും അടുത്തും, താരതമ്യേന തിരക്ക് കുറഞ്ഞ മേഖലയുമാണെന്നാണ് പഞ്ചായത്തിന്റെ വാദം.

അതേസമയം, തിരുവനന്തപുരത്തെ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിനെ അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ ശക്തമാകുകയാണ്. മൃഗശാലയുടെ പുതിയ സ്ഥലം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മടവൂർ പഞ്ചായത്തിന്റെ നിർദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix