Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അപ്രതീക്ഷിത മഴയില്‍ വിറച്ച് കേരളം; സംസ്ഥാനത്തൊട്ടാകെ 9 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലുംപ്പെട്ട് സംസ്ഥാനത്ത് ഒമ്പത് പേർ മരിച്ചു. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലർച്ചെ നൽകിയ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് ഈ മുന്നറിയിപ്പ്.

ഇന്നലെ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ച ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ദേശീയപാതയിൽ അഞ്ചിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിച്ചാലിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ദേവിയാർ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരുമ്പുപാലം-പഴംപള്ളിച്ചാൽ റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. വട്ടവടയിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.

മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചോക്കാടുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ട് പേർ മരിച്ചു. ഇരുവരും തിരൂർ സ്വദേശികളാണ്. ടി.കെ. നഗറിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും തുടരുന്നു. മീനച്ചിലാർ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. തിടനാട് മേസ്തിരിപ്പടിയിലും തലനാട്ടും വീടുകളിൽ വെള്ളം കയറി. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി.

മഴയുടെ ശക്തി നിലവിൽ കുറഞ്ഞിട്ടുണ്ട്. പെരിങ്ങളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ജോസഫും വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശി സംഗീതയും മരിച്ചു.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ പലയിടത്തും കനത്ത മഴ ലഭിച്ചു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തുടർച്ചയായ മഴയിൽ വിവിധ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ രാത്രി 8.30 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix