കൊച്ചി: ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകളിലും വ്യാജന്‍. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുപിഐ പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്‌ക്രീന്‍ഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ല.ഇത്തരം സാഹചര്യമാണ് തട്ടിപ്പുകാര്‍ക്ക് ഗുണം ചെയ്യുന്നത്. ഡിജിറ്റല്‍ പെയ്‌മെന്റ് വഴി കസ്റ്റമര്‍ പണം നല്‍കിയാല്‍ തുക അക്കൗണ്ടില്‍ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടാന്‍ സാധ്യതയേറെയാണെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്?
സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതലും ജവീില ുമ്യ,ഏീീഴഹല ുമ്യ,ജമ്യാേ എന്നീ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകള്‍ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാല്‍ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്‌ക്രീന്‍ഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകള്‍ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ ഇതു വ്യാജനാണെന്ന് കണ്ടെത്താന്‍ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റല്‍ പെയ്‌മെന്റ് വഴി കസ്റ്റമര്‍ പണം നല്‍കിയാല്‍ തുക അക്കൗണ്ടില്‍ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാന്‍ സാധ്യതയേറെയാണ്.



