തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ അഴിച്ചുപണി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. എൻ. പ്രശാന്ത് ഐഎഎസിനെ യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ജലവിഭവ വകുപ്പിന്റെയും സ്പെഷ്യൽ സെക്രട്ടറിയെന്ന അധിക ചുമതലയും നൽകി.
എസ്. സുഹാസ് ഐഎഎസിനെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. നേരത്തെ അദ്ദേഹം ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു.
മറ്റ് ചില പ്രധാന നിയമനങ്ങളും സർക്കാർ പ്രഖ്യാപിച്ചു. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേം കൃഷ്ണൻ ഐഎഎസ് കേരള വാട്ടർ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടറാകും. കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സ്‌കിൽസ് എക്‌സലൻസ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.


