സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മികച്ച നടനുള്ള പുരസ്ക്കാരം നിരസിച്ച് കിച്ച സുദീപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2019 ലെ മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് നടന്‍ കിച്ച സുദീപ്. ‘പയല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത് .എന്നാല്‍ പുരസ്‌കാരം നിരസിക്കുകയും തനിക്ക് പകരം അര്‍ഹരായ മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കിച്ച സുദീപ് ഇപ്പോള്‍. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് കിച്ച സുദീപ് വ്യക്തമാക്കുന്നത്.

ഭാവിയിലും ഒരു പുരസ്‌കാരവും സ്വീകരിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിനിമയ്ക്ക് വേണ്ടി ഹൃദയം നല്‍കിയ അര്‍ഹരായ മറ്റ് അഭിനേതാക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ഈ പുരസ്‌കാരം അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം.
അത് കാണുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ ലഭിക്കണമെന്ന ഉദ്ദേശത്തോടെയല്ല ആളുകളെ രസിപ്പിക്കുന്നതിനായുള്ള എന്റെ സമര്‍പ്പണം. കൂടുതല്‍ മികവിനായി പരിശ്രമിക്കാനുള്ള പ്രോത്സാഹനമായാണ് ജൂറിയില്‍ നിന്നുള്ള ഈ അംഗീകാരത്തെ കാണുന്നത്. എന്നെ തിരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങളോടും ഞാന്‍ നന്ദിയുള്ളവനാണ്. കാരണം ഈ അംഗീകാരം തന്നെ എന്റെ പ്രതിഫലമാണ്.”കിച്ച സുദീപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement