സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐസ്‌ക്രീമും ഹാംബര്‍ഗറും കരോക്കെയും’ നിരോധിച്ച് കിം ജോങ് ഉന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പോങ്യാങ്: സാംസ്‌കാരികമായ അധിനിവേശം ആരോപിച്ച് ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ വാക്കുകള്‍ നിരോധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകള്‍ നിരോധിച്ചുവെന്ന് ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പുതുതായി തുറന്ന വോണ്‍സാന്‍ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ടൂര്‍ ഗൈഡുകള്‍ സന്ദര്‍ശകരുമായി ഇടപഴകുമ്പോള്‍ വിദേശ, ദക്ഷിണ കൊറിയന്‍ പദാവലി ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗൈഡുകള്‍ സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും അവര്‍ ഔദ്യോഗികമായി അംഗീകരിച്ച വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാംബര്‍ഗറിവും ഐസ്‌ക്രീമിനും കരോക്കെക്കുമൊക്കെ പകരം ഉത്തരകൊറിയന്‍ വാക്കുകളും നിര്‍ദേശിച്ചിട്ടുണ്ട്.

ഹാംബര്‍ഗര്‍ എന്നതിന് പകരം ഡാജിന്‍-ഗോഗി ഗ്യോപ്പാങ് എന്ന് പറയാന്‍ നിര്‍ദേശിക്കുന്നു. ഐസ്‌ക്രീമിനെ എസ്യുക്കിമോ എന്ന് പറയണം. ്. ഉത്തരകൊറിയന്‍ വാക്കുകള്‍ പ്രോത്സാഹിപ്പിക്കാനും ഭാഷയിലൂടെയുള്ള സാംസ്‌കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിര്‍ദ്ദേശമെന്നും പറയുന്നു. നേരത്തെ വിദേശ സിനിമകളും ടെലിവിഷന്‍ സീരിയലുകളും കാണുന്ന പൗരന്മാര്‍ക്കെതിരെ ശിക്ഷ നടപ്പാക്കിയെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.