കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ. സുഹൈറിന് കൊടിയത്തൂർ സി.എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം. വിജയ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ശുഹൈബ് കൊച്ചുമോൻ ഉപഹാരം നൽകി സുഹൈറിനെ അനുമോദിച്ചു.
സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് സലാം എള്ളങ്ങൽ, ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷാബുസ് അഹമ്മദ്, ഇ കുഞ്ഞിമായിൻ, എം.എ അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, ഇ മോയിൻ, നൗഫൽ പുതുക്കുടി, പി.എം നാസർ, അബ്ദുസമദ് കണ്ണാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്തവർ സുഹൈറിന്റെ അക്കാദമിക് നേട്ടത്തെ അഭിനന്ദിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.










