കോട്ടയം: കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ സംസ്കാരം ഇന്ന്. രാവിലെ എട്ടിന് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിച്ച മൃതദേഹങ്ങൾ പത്തുവരെ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പിടികൂടിയത്. വിജയകുമാറിനോടുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. പിടിയിലായി ആദ്യ മണിക്കൂർ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.






