കോഴിക്കോട് : കോഴിക്കോട് കോവൂർ വിഷ്ണു ക്ഷേത്രോത്സവം ഡിസംബർ 1ന് കൊടിയേറുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 1 ന് വൈകീട്ട് 7.30ന് ക്ഷേത്രം തന്ത്രിയുടെയും, മേൽശാന്തിയുടെയും മേൽനോട്ടത്തിൽ കൊടിയേറുന്ന ഉത്സവം, മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതാക്കാൻ ഭക്തജനങ്ങളുടെ മികച്ച പങ്കാളിത്തവും, സഹകരണവും ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മറ്റി അധികൃതർ അഭ്യർത്ഥിച്ചു.
ഉത്സവം കൊടിയേറിതിന് ശേഷം വിശേഷാൽ പൂജകളും, മറ്റ് ചടങ്ങുകളും നടക്കുന്നതോടൊപ്പം തന്നെ വിവിധ കലാപരിപാടികളും, അന്നദാനവും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകൾ, ഡിസംബർ നാലിന് ഉത്സവബലി, അഞ്ചിന് പള്ളിവേട്ട, ആറിന് ആറാട്ട്, കൂടാതെ വിവിധ ദിവസങ്ങളിൽ ഭജനയും, മറ്റ് കലാപരിപാടികളും ഉണ്ടാകുമെന്നും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.










