സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് അതിരൂപത ആദ്യ മെത്രാപ്പൊലീത്ത: ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായും , മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ ആദ്യ മെത്രാപ്പൊലീത്തയായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ ഇന്ന്. വൈകിട്ട് മൂന്നിന് കണ്ണൂര്‍ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുക.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി ചടങ്ങില്‍ കാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വചനപ്രഘോഷണം നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സ്ഥാപിതമായി 102 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഏപ്രില്‍ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്‌സ് ഹൗസില്‍വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമാണ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍.

മലബാറിന്റെ മണ്ണില്‍ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാന്‍മാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിയത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തില്‍ ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണിത്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവില്‍ വന്നത്.

ദിവ്യബലിക്കു ശേഷം വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന യോഗം നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മേയര്‍ ബീന ഫിലിപ്, പ്രിയങ്ക ഗാന്ധി എംപി, എം.കെ.മുനീര്‍ എംഎല്‍എ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും സംസ്ഥാനത്തി ന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷരും ചടങ്ങില്‍ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.