കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വിവിധ ഡിവിഷനുകളിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.
വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ സജീവമായ പുതുമുഖങ്ങളും ലിസ്റ്റിൽ ഇടം നേടി. എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും, വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന വൈസ് ചെയർപേഴ്സണും എംഎസ്എഫ് കോഴിക്കോട് ജില്ലാ കൺവീനറും ലിസ്റ്റിലുണ്ട്.
നാദാപുരം (3) കെ കെ നവാസ്, ഉള്ളിയേരി (8) റീമ മറിയം കുന്നുമ്മൽ, പനങ്ങാട് (9) നസീറ ഹബീബ്, താമരശ്ശേരി (11) പിജി മുഹമ്മദ്, കാരശ്ശേരി (13) മിസ്ഹബ് കീഴരിയൂർ, ഓമശ്ശേരി (14) ബൽക്കീസ് ടീച്ചർ, കടലുണ്ടി (17) അഡ്വ: അഫീഫ നഫീസ, ചേളന്നൂർ (20) കെ പി മുഹമ്മദൻസ്, അത്തോളി (24) സാജിദ് കോറോത്ത്, മണിയൂർ (27) സാജിദ് നടുവണ്ണൂർ എന്നിവരാണ് മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ.






