കോട്ടയം: കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയ്‌ക്കായി പോയ ബസാണ് കത്തിനശിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല.
വിവരം ലഭിച്ചെത്തിയ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം തീ പൂർണമായും അണച്ചു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ തുടർയാത്രയ്ക്ക് വിട്ടു.






