സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുടുംബശ്രീ ജില്ലാ തല ക്രിസ്മസ് ഭക്ഷ്യ വിപണന മേളക്ക് കളക്ടറേറ്റിൽ തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ക്രിസ്തുമസിനോടനുബന്ധിച്ച് ഗുണമേന്മയുള്ള ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ വിപണനവും സംരംഭ സാധ്യതകളും ഒരുക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡ്ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ തല ക്രിസ്മസ് കേക്ക്–ഭക്ഷ്യ വിപണന മേളയ്ക്ക് കളക്ടറേറ്റിൽ തുടക്കമായി.

മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് അധ്യക്ഷത വഹിച്ചു. ഉൽപ്പന്ന മേളയിൽ വിവിധതരം കേക്കുകൾ, കുക്കീസ്, സ്ക്വാഷ്, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, ചിപ്സ്, നാടൻ പലഹാരങ്ങൾ, വെളിച്ചെണ്ണ, കറിപൗഡറുകൾ, ജൂട്ട് ഉൽപ്പന്നങ്ങൾ, തുണി–ജൂട്ട് ബാഗുകൾ, ഫാൻസി ആഭരണങ്ങൾ, ബാംബൂ ഉൽപ്പന്നങ്ങൾ, സോപ്പ്, ടോയ്ലറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങൾ എന്നിവ ലഭ്യമാണ്.

ഭക്ഷ്യ മേളയിൽ പായസം, ജ്യൂസുകൾ, കപ്പ–മീൻ കറി, വിവിധതരം സ്നാക്സുകൾ, മീൽസ്, മീൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള നാടൻ ഭക്ഷണവൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ കെ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയകൃഷ്ണൻ ആർ, വിവിധ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കുടുംബശ്രീ സംരംഭകർ, എം.ഇ.സിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2025 ഡിസംബർ 20 മുതൽ 24 വരെ കളക്ടറേറ്റിൽ ബാർ അസോസിയേഷൻ ഹാളിന് സമീപമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്രിസ്മസ് ഭക്ഷ്യ വിപണന മേള പ്രവർത്തിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.