സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമരകം മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനത്ത് വളർന്നുനിൽക്കുന്ന പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ വർഷം പഞ്ചായത്തും മാസ്റ്റേഴ്‌സ് ക്ലബ്ബും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കിയിരുന്നെങ്കിലും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വീണ്ടും കാടുപിടിക്കുന്നത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന രീതിയിൽ മൈതാനം നവീകരിക്കണമെന്ന ആവശ്യവുമായി ക്ലബ്ബ് രംഗത്തെത്തിയത്.

ഗ്രൗണ്ട് നവീകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇത് വേഗത്തിൽ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് അറിയിച്ചു. മൈതാനത്തിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി അധികൃതർക്ക് നിവേദനം നൽകാൻ മാസ്റ്റേഴ്‌സ് ക്ലബ് തീരുമാനിച്ചു. സ്കൂൾ അധികൃതരുടെയും ക്ലബ്ബ് അംഗങ്ങളുടെയും പൂർണ്ണ സഹകരണത്തോടെയാണ് നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.