സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്.ഇതെതുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ ഖേദം പ്രകടിപ്പിച്ചു.

പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ ദിനം നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കാറുണ്ടെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പും സമാനമായി അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് പൊലീസ് ഇത്തരത്തില്‍ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement