കുവൈത്ത് : പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് മുനിസിപ്പാലിറ്റി കർശന നടപടികൾ പ്രഖ്യാപിച്ചു. ട്രാഫിക്, വൈദ്യുതി, ജല, പരിസ്ഥിതി നിയമങ്ങൾ പോലെ തന്നെ, പൊതുശുചിത്വ നിയമലംഘനങ്ങൾക്കും പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ സിന്ദാൻ ആണ് പ്രസ്താവിച്ചത്, ലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആനുപാതികമായ ശിക്ഷാ നടപടികളും പിഴകളും നടപ്പാക്കണമെന്നും, പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ശക്തമായ നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു






