തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പ്രചരണത്തിന് പുതുമ നൽകിയുകൊണ്ട് ബിജെപിയുടെ ഡിജിറ്റൽ റോഡ് ഷോയ്ക്ക് തുടക്കമായി. കേന്ദ്ര പദ്ധതിയിലൂടെ ഗുരുവായൂരിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സജ്ജീകരിച്ച വലിയ എൽഇഡി (കുറ്റൻ) സ്ക്രീൻ ഘടിപ്പിച്ച പ്രചരണ വാഹനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത ഫ്ലാഗ് ഓഫ് ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് സെക്രട്ടറി ജിഷാദ് ശിവൻ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.






