Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ബ്രേക്ക്‌ ത്രൂ സൊസൈറ്റി ശില്പശാല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്റർ വയസ്കരക്കുന്നിലെ ഗലീലിയോ സയൻസ് സെന്ററിൽ നിർമ്മിത ബുദ്ധിയെ (എ ഐ )കുറിച്ച് ആറാം തിയതി ഏകദിന ശില്പശാല സംഘടിപ്പിച്ചു. രാവിലെ 9.30ന്  ആരംഭിച്ച ശില്പശാല വൈകിട്ട് 4.30 വരെ ഉണ്ടായിരുന്നു. എ ഐ വിദഗ്ദനും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറുമായ ഡോ.റെജി. ആർ ഉദ്ഘാടനം ചെയ്തു.ഓട്ടോമസ് വെഹിക്കിൾ ഉൾപ്പെടെയുള്ള അപ്ലിക്കേഷനുകൾ നാരൊ എ ഐ ( Narrow എ ഐ ) ആണ് ഉപയോഗിക്കുന്നത്.

സമീപ ഭാവിയിൽ ജനറൽ എ ഐ അപ്ലിക്കേഷനുകൾ വികസിച്ചു വരുമ്പോൾ എ ഐ സാധ്യതകൾകൂടുതൽ മികച്ചതാകും എന്ന് ഡോ റെജി ചൂണ്ടിക്കാട്ടി. ന്യൂ റോണിന്റെ ഗണിത മോഡലുകൾ ആവിഷ്കരിച്ചു വൻ തോതിലുള്ള ഡാറ്റാ ഉപയോഗിച്ച് കൊണ്ട് ദീർഘമായ ട്രെയിനിങ്ങിലുടെയാണ് നിർമിത ബുദ്ധി സാധ്യമാക്കുന്നത്.

ടീച്ചബിൾ മെഷീൻ, ഗാമ, ജന എ ഐ, ജൻസ് പാർക്ക്‌, ജൂലിയസ്, റെൻഡർ ഫോറെസ്റ്റ്, ചാറ്റ് ജി പി ടി, ഗ്രോക്, പെർപ്ലിസ്കിറ്റി ഉൾപ്പടെ വിവിധ അപ്ലിക്കേഷനുകൾ അദ്ദേഹം ശില്പശാലയിൽ പരിചയപ്പെടുത്തി. പ്രൊഫ പി എൻ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ എസ് ശശികല, പി ജി ശശികുമാർ, എ എൻ സുധീഷ് എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer