ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ പാസ്സ്പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ സമരം മുൻ എംപിയും എഐടിയുസി സംസ്ഥാന പ്രസിഡന്റുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
എംഎൽഎ മാരായ പി പി ചിത്താരഞ്ജൻ, എച്ച് സലാം തുടങ്ങിയവർ ധർണ്ണയെയും തൊഴിലാളികളെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ലേബർ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്തിരിയണം എന്നും എച്ച് സലാം ആവശ്യപ്പെട്ടു
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ സ. സി എസ് സുജാത, സിഐടിയു നേതാക്കളായ പി ഗാനകുമാർ ഉൾപ്പെടെയുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കളും പ്രവർത്തകരും മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.






