സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുക്കാട്ടുപടി KMEA എന്‍ജിനീയറിങ് കോളേജ് പരിസരത്ത് വന്‍കഞ്ചാവ് വേട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പുക്കാട്ടുപടി KMEA എന്‍ജിനീയറിങ് കോളേജ് പരിസരത്ത് വന്‍കഞ്ചാവ് വേട്ട.കുഞ്ചാട്ടുകര, പൂക്കാട്ടുപടി, മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗത്ത് വന്‍തോതില്‍ കഞ്ചാവ് വില്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചില്ലറ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശികളെ പൊലീസ് അറസ്റ്റു ചെയ്തു.ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഷാഡോ ടീം അംഗങ്ങളായ പ്രിവന്റി ഓഫീസര്‍ എംഎം അരുണ്‍കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണു സി എസ് നായര്‍, രജിത്ത് ആര്‍ നായര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഷംസുദ്ദീന്‍ മൊല്ല ,ബംഗാള്‍ സ്വദേശി അനറുള്‍ ഇസ്ല്‌ലാം എന്നിവരെയാണ് പിടികൂടിയത്.

കിലോക്ക് 2000 രൂപ വില വരുന്ന 17 കിലോ കഞ്ചാവ് നാട്ടില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്നു എന്നും കിലോക്ക് 25000 രൂപ നിരക്കില്‍ 7 കിലോഗ്രാം വിറ്റു എന്നും ഗൂഗിള്‍ പേ വഴിയാണ് പണം മേടിക്കുന്നത് എന്നും, ഇവര്‍ വിമാന മാര്‍ഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തില്‍ 4 തവണ നാട്ടില്‍ നിന്നും 20 കിലോ വീതം ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച് വില്‍പന നടത്തിയിരുന്നു എന്ന വിവരം ആലുവ സര്‍ക്കിള്‍ ഓഫീസിലെ ഷാഡോ ടീമിനു ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

ആവശ്യക്കാര്‍ക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്‌കൂട്ടറിലും ആയി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ ബാക്കി കഞ്ചാവ് മാളയ്ക്കപടിയിലെ വാടകവീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും പ്രതികള്‍ നല്‍കിയ മൊഴിപ്രകാരം നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നുമായി ആകെ പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു.കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ബി സജീവികുമാര്‍ , പ്രിവന്റി ഓഫീസര്‍ എം എം അരുണ്‍കുമാര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണു സി എസ് ,രജിത്ത് ആര്‍ നായര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സിറ്റി പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.