എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിലേക്ക് . ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്‌ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് അനശ്വര രാജനാണ്. ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ ചിത്രം യുവാക്കൾക്കും കുടുംബപ്രേക്ഷക്കാരിലും ഏറെ പ്രതീക്ഷ നിറയ്ക്കുന്നുണ്ട്.
അതേസമയം ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രൊമോ ഗാനവും ആദ്യ ഗാനവുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ടീസറിൽ മുത്തശ്ശിയായ മല്ലിക സുകുമാരന്റെ കഥാപാത്രത്തോടൊപ്പം റീൽ ഷൂട്ട് ചെയ്യുന്ന അനശ്വരയെയും സഹോദരിയെയും കാണാം. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.






